കേന്ദ്ര സർക്കാരിൻ്റെ കർഷക ദ്രോഹ ബില്ലിനെതിരെ ധര്‍ണ്ണ നടത്തി

തലശ്ശേരി: കേന്ദ്ര സർക്കാരിൻ്റെ കർഷക ദ്രോഹ ബില്ലിനെതിരെ കെപിസിസി ആഹ്വാന പ്രകാരം തലശ്ശേരി ടൌൺ – സൌത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ടെലിഫോൺ ഭവന് മുമ്പിൽ പ്രതിഷേധ സമരം നടത്തി.

ഡിസിസി ജന .സെക്രട്ടറി എംപി അരവിന്ദാക്ഷൻ ഉദ്ഘാ ടനം ചെയ്തു. അഡ്വ. കെ. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. കെ ജയരാജൻ, പിവി രാധാകൃഷ്ണൻ ,പി.സുകുമാരൻ, എ.ഷർമിള, പത്മജരഘുനാഥ്, യു.സിയാദ്, എം.പി. സുധീർ ബാബു എന്നിവർ പ്രസംഗിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

എം. നസീർ, പി.കെ. പരിമള, അനിൽകുമാർ, ജിജേഷ് , പി. ഒ മുഹമ്മദ് റാഫി ഹാജി
എന്നിവർ നേതൃത്വം നൽകി.