ചങ്ങനാശേരി എംഎല്‍എ സിഎഫ് തോമസ് (81) അന്തരിച്ചു

ചങ്ങനാശ്ശേരി: കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനും ചങ്ങനാശ്ശേരി എംഎല്‍എയുമായ സിഎഫ് തോമസ് അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ക്യാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ നില കഴിഞ്ഞ ദിവസങ്ങളില്‍ വഷളായിരുന്നു.

നിയമസഭയില്‍ അംഗമാകുന്നതിന് മുമ്പ് അദ്ദേഹം എസ്ബിയില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. എകെ ആന്റണിയുടെ നേതൃത്വലുണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാരിന്റെ മന്ത്രാലയത്തില്‍ മന്ത്രിയായിരുന്നു തോമസ്. രജിസ്‌ട്രേഷന്‍, ഗ്രാമവികസനം, ഖാദി, ഗ്രാമ വ്യവസായങ്ങള്‍ എന്നിവയുടെ വകുപ്പുകള്‍ വഹിച്ചിരുന്നു.