കണ്ണൂര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന് കൊവിഡ്-19 സ്ഥിരീകരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന് കൊവിഡ്-19 സ്ഥിരീകരിച്ചു. സുധാകരന്‍ തന്റെ ഫേസ്ബുക്ക് പേസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ക്വാറന്റൈനില്‍ പോകുന്നത് ഉള്‍പ്പെടെയുള്ള മുന്‍ കരുതലുകള്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
അതേസമയം കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകളിലെ വര്‍ധനവ് ആശങ്കാജനകമായി തുടരുകയാണ്. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്ന്. 7006 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 52,678 ആയി ഉയര്‍ന്നിരിക്കുകയാണ്.






