സൗദിയില്‍ ഇന്ന് 769 പേര്‍ കൊവിഡ് രോഗമുക്തരായി

♠ ജെ.പി
റിയാദ്: സൗദിയില്‍ ഇന്ന് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത് 461 പേരില്‍. 30 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതിനകം കൊവിഡ് ബാധിച്ച് മൊത്തം മരിച്ചത് 4655 പേരാണ്. കൊവിഡില്‍നിന്നും മുക്തി നേടിയത് ഇന്ന് 769 പേരും ആകെ 316405 പേരുമാണ്.
സൗദിയില്‍ കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 332790 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 11,730 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 1035 പേര്‍ അത്യാസന്ന നിലയിലുമാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ജിദ്ദ 49, മക്ക 42, മദീന 40, ഹൂഫൂഫ് 29, റിയാദ് 27, ഹായില്‍ 21, അല്‍ മുബാറസ്, ഖമീസ് മുഷൈത്ത് 18 വീതം, ബല്‍ജുര്‍ഷി 17, യാമ്പു, ദമ്മാം 16 വീതം, ജുബൈല്‍ 15 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.






