ഇമ്രാന്‍ഖാന്റെ പ്രസംഗത്തിനിടെ പ്രതിഷേധം: യുഎന്‍ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധി ഇറങ്ങിപ്പോയി

ജനീവ: കശ്മീര്‍ വിഷയം സഭയില്‍ ഉന്നയിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചതോടെ ഇന്ത്യന്‍ പ്രതിനിധി മിജിറ്റോ വിനിറ്റോ യുഎന്‍ പൊതുസഭയുടെ 75-ാമത് സമ്മേളനം ബഹിഷ്‌കരിച്ചു.
സമ്മേളനത്തെ അഭിസംബോധന ചെയ്ത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രസംഗിക്കുന്നതിനിടെയാണ് യുഎന്‍ പൊതുസഭയില്‍ പ്രതിഷേധുയര്‍ന്നത്. പാക്കിസ്ഥാന് തക്കതായ മറുപടി നല്‍കുമെന്ന് യുഎന്നിലെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂര്‍ത്തി പ്രതികരിച്ചു. ചര്‍ച്ചയ്ക്ക് ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം ആറു മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നരേന്ദ്രമോദി മറുപടി പറയും.
ചൊവ്വാഴ്ചയാണ് യുഎന്‍ പൊതുസഭ ചര്‍ച്ച തുടങ്ങിയത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് ഇപ്രാവശ്യം വിവിധ രാഷ്ട്ര നേതാക്കള്‍ പങ്കെടുക്കുന്നത്. ഇന്നലെയായിരുന്നു ഇമ്രാന്‍ഖാന്റെ പ്രസംഗം. പാക്ക് പ്രസിഡന്റ് ഇമ്രാന്‍ഖാന്‍ വില കുറഞ്ഞ നയതന്ത്ര പ്രസ്താവനയാണ് നടത്തിയത്. ഇന്ത്യയ്‌ക്കെതിരെയുള്ള യുദ്ധസന്നാഹത്തിനും അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തിനും ശക്തമായ തിരിച്ചടിക്കുമെന്ന് ടിഎസ് തിരുമൂര്‍ത്തി ട്വീറ്റ് ചെയ്തു.






