കർഷകദ്രോഹ നടപടിക്കെതിരെ പ്രതിഷേധജ്വാല തെളിയിച്ചു

തലശ്ശേരി: യൂത്ത് കോൺഗ്രസ്സ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാറിൻ്റെ കർഷകദ്രോഹ നടപടിക്കെതിരെ പ്രതിഷേധ ജ്വാല തെളിയിക്കുകയും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കാർഷിക ബില്ലിൻ്റെ കോപ്പി കത്തിക്കുകയും ചെയ്തു.
തലശ്ശേരി പുതിയ ബസ്റ്റാൻ്റിൽ ചേർന്ന പരിപാടിയിൽ തലശ്ശേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് അക്ഷയ് ചൊക്ലി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇമ്രാൻ പി, ചിന്മയ് എ എന്നിവർ സംസാരിച്ചു. ഷുഹൈബ് വിവി, സുബീഷ് പന്ന്യന്നൂർ എന്നിവർ നേതൃത്വം നൽകി.






