എഫ് എൻപിഒ വിൻ്റ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റ് ആഫീസ് പടിക്കൽ ധര്‍ണ്ണ നടത്തി

തലശ്ശേരി: മഹാമാരിക്കെതിരായ പ്രതിരോധ പ്രവർത്തനത്തിൽ തപ്പാൽ ജീവനക്കാരെ സജ്ജരാക്കുക, നിലവാരമുള്ള പ്രതിരോധ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുക, രോഗ നിരീക്ഷണത്തിൽ കഴിയുന്ന ജീവനക്കാർക്ക് സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കുക, ബിസിനസ് ടാർജററിൻ്റെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്വങ്ങൾ ഉന്നയിച്ച് എഫ്എൻപിഒ വിൻ്റ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റ് ആഫീസ് പടിക്കൽ നടന്ന ധർണ്ണ ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി പി ജനാർദ്ദനൻ ഉൽഘാടനം ചെയ്തു.
എം മഹേഷ് അദ്ധ്യക്ഷത വഹിച്ചു. ആർവി രാജീവ് കുമാർ, കെഎം ഡിജിത, കെ.കെ രാജീവൻ, എൻ വിജയകുമാർ, കെ ലനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.






