കൊവിഡ് പ്രതിസന്ധിക്കിടെ ശമ്പളം വെട്ടിക്കുറച്ചതിന് എംകെ മുനീര്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി

♠ ലക്ഷമി ഉണ്ണികൃഷ്ണന്‍
കോഴിക്കോട്: 50 കൊവിഡ് കേസുകള്‍ മാത്രമുള്ളപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരെ മാലാഖമാരെന്ന് വിളിച്ചു. പക്ഷേ, കേസുകളുടെ എണ്ണം 5000 ആയി ഉയര്‍ന്നപ്പോള്‍ അവര്‍ പണം കൊള്ളയടിക്കാന്‍ തുടങ്ങിയെന്ന് പ്രതിപക്ഷ ഡെപ്യൂട്ടി ലീഡര്‍ എംകെ മുനീര്‍ പറഞ്ഞു. സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരെ ബഹുമാനിക്കുന്നില്ലെങ്കിലും മാന്യമായ വേതനം നല്‍കേണ്ടതുണ്ട് എന്ന് മുനീര്‍ തന്റെ ഫെസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകരില്‍ കൊവിഡ് പകരുന്നത് സംബന്ധിച്ച് പഠിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പിപിഇ കിറ്റുകളും എന്‍-95 മാസ്‌കുകളും ഉയര്‍ന്ന നിരക്കില്‍ വാങ്ങിയതായി നിയമസഭയില്‍ ചുണ്ടികാട്ടിയിരുന്നു. ഇക്കാര്യത്തില്‍ ഒരു അന്വേഷണവും നടന്നിടില്ല എന്ന് മുനീര്‍ എഫ്ബി പോസ്റ്റില്‍ ആരോപിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ജീവനക്കാരോട് സര്‍ക്കാര്‍ ക്രൂരമായി പ്രവര്‍ത്തിക്കുന്നു. ഉടന്‍ തന്നെ പണം തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു മാസത്തെ ശമ്പളം വെട്ടിക്കുറച്ചെങ്കിലും ശമ്പളം വീണ്ടും രഹസ്യമായി കുറയ്ക്കാന്‍ ധനമന്ത്രി ഒരുങ്ങുന്നു. ഇത് ന്യായീകരിക്കാന്‍ കഴിയില്ല. കുടിശ്ശികയുള്ള ഡിഎ തുക നാല് തവണകളായി സര്‍ക്കാര്‍ നല്‍കണം എന്ന് മുനീര്‍ പറഞ്ഞു.






