പൊലീസ് സേനാംഗങ്ങളുടെ മക്കളെ ‘ജനമൈത്രി പൊലീസ്’ അനുമോദിച്ചു

തലശ്ശേരി: തലശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ ജോലിചെയ്തുവരുന്ന സേനാംഗങ്ങളുടെ മക്കളെ ജനമൈത്രി പൊലീസ് അനുമോദിച്ചു.
എസ്എസ്എല്‍സി, പ്‌ളസ്ടു തലത്തില്‍ ഫുള്‍ എപ്‌ളസ് നേടിയ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. എസ്എസ്എല്‍സിയില്‍ മുഴുവന്‍ വിഷയത്തിലും എപ്‌ളസ് നേടിയ എഎസ്‌ഐ മനോജിന്റെ മകന്‍ വൈഷ്ണവ്, എഎസ്‌ഐ ഹരീഷിന്റെ മകള്‍ ഗോപിക ഹരീഷ് എന്നീ വിദ്യാര്‍ത്ഥികളെയും എല്‍എസ്എസ് പരീക്ഷയില്‍ സ്‌കോളര്‍ഷിപ്പ് നേടിയ എസ്‌ഐ ഗിരീശന്റെ മകന്‍ നന്ദതേജ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ നാലാം റാങ്ക് കരസ്ഥമാക്കിയ ചേറ്റംകുന്നു സ്വദേശിനിയായ ഫാത്തിമത്തുല്‍ സന, മുബാറക് ഹയര്‍ സെക്കന്റെറി സ്‌കൂളില്‍ നിന്നും പ്‌ളസ്ടുവിന് ഫുള്‍ മാര്‍ക്ക് നേടിയ ദാനാ റസാക്ക് എന്നിവരേയും ജനമൈത്രി പൊലീസ് അനുമോദിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
എസ്‌ഐ ഗിരീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ തലശ്ശേരി ഐപിഎസ്എച്ച് ഒ സനില്‍കുമാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണംചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സാജിത ടീച്ചര്‍, ജനമൈത്രി കണ്ണൂര്‍ എസ്‌ഐ തമ്പാന്‍, തലശ്ശേരി ജനമൈത്രി സിആര്‍ഒ എസ്‌ഐ നജീബ്, ജനമൈത്രി കണ്ണൂര്‍ എസ്‌ഐ ജയചന്ദ്രന്‍ എന്നിവര്‍ പരിപാടിയില്‍ ആശംസ നേര്‍ന്നു. ചടങ്ങില്‍ ജനമൈത്രി പൊലീസ് തലശ്ശേരി ബീറ്റ് ഓഫീസര്‍മാരായ കെഎം ഷിബു, കെവി ജാഫര്‍ ഷെരീഫ് എന്നിവര്‍ പങ്കെടുത്തു.






