യൂത്ത് കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു

തലശ്ശേരി : അധോലോക സർക്കാർ രാജിവെക്കുക, പൊലീസ് ഭീകരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ ബസ്റ്റാന്റ് പരിസരത്ത് ധർണ്ണ സംഘടിപ്പിച്ചു. കെപിസിസി എക്സിക്യൂട്ടീവ് അംഗം വി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത.

പരിപാടിയിൽ വിവി അക്ഷയ് അധ്യക്ഷത വഹിച്ചു. അഡ്വ. സിടി സജിത്ത്, എംപി അരവിന്ദാക്ഷൻ, വിസി പ്രസാദ്, മണ്ണയാട് ബാലകൃഷ്ണൻ, സംസാരിച്ചു.

പി. ഇമ്രാൻ, ചിന്മയ് ചൊക്ലി, വി ഷുഹൈബ് നേതൃത്വം നൽകി. ചടങ്ങിൽ ജുമാന റസാക്ക് സ്വാഗതം പറഞ്ഞു.