ഐക്യ ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ തലശേരി ഹെഡ് പോസ്റ്റ് ആഫീസ് പടിക്കൽ ധർണ്ണ നടത്തി

തലശ്ശേരി: മോഡി സർക്കാറിൻ്റെ തൊഴിലാളി – കർഷക ദ്രോഹ നയത്തിൽ പ്രതിഷേധിച്ചും പൊതുമേഖല സ്വകാര്യവൽക്കരിക്കരുതെന്നും ആവശ്യപ്പെട്ട് ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഐക്യ ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ തലശേരി ഹെഡ് പോസ്റ്റ് ആഫീസ് പടിക്കൽ നടന്ന ധർണ്ണ ഐഎൻടിയുസി. ജില്ലാ ജനറൽ സെക്രട്ടറി പി ജനാർദ്ദനൻ ഉൽഘാടനം ചെയ്തു.

പിപി ഉസ്മാൻ(എസ് ടി യു) അധ്യക്ഷത വഹിച്ചു. രാജേഷ്മണാട്ട് (സിഐടിയുസി ), എ സുരേന്ദ്രൻ (എഐടിയുസി), എൻ കെ രാജീവ് (ഐഎൻടിയുസി. എന്നിവർ പ്രസംഗിച്ചു.