കേരളത്തിന്റെ ”ഛോട്ട റാഫി” സൗരവ് കിഷന്‍

♠ ലക്ഷമി ഉണ്ണികൃഷ്ണന്‍
കോഴിക്കോട്: കോറോണാകാലത്ത് ലോകം മുഴുവനും ഉള്ള ആളുകളെ തന്റെ സ്വരമാധുര്യം കോണ്ട് സന്തോഷിപിച്ച് സൗരവ് കിഷന്‍. മുഹമ്മദ് റാഫി ഫൗന്‍ഡേഷനിലുടെ നഗരത്തില്‍ വളര്‍ന്ന ഗായകനാണ് കോഴിക്കോടുകാരുടെ ചോട്ടാ റാഫി എന്നറിയപ്പെടുന്ന സൗരവ് കിഷന്‍.
കൃഷ്ണ നിവാസിലെ സുനില്‍ കുമാറിന്റെയും മിനിക റാണിയുടെയും മകനാണ് സൗരവ് കിഷന്‍. സ്‌കൂള്‍ പഠനകാലത്ത് ഒരു റിയാലിറ്റി ഷോയില്‍ ‘സുഹാനി റാത്ത്” പാടുന്നത് കേട്ട് സംഗീത സംവിധായകന്‍ ജോണ്‍സണ്‍ സൗരവിനെ ‘കുട്ടി റാഫി” എന്ന് വിളിച്ചു. മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്രയെ പോലും സംഗീതത്തില്‍ ആകര്‍ഷിക്കാന്‍ സൗരവിന് കഴിഞ്ഞു. സൗരവ് കിഷന്‍ന്റെ ഗാനത്തെക്കുറിച്ച് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വൈറലായി. ‘ഞങ്ങള്‍ ഒരു പുതിയ മുഹമ്മദ് റാഫിക്കായി പതിറ്റാണ്ടുകളായി കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പ് അവസാനിക്കുന്നതായി തോന്നുന്നു. എനിക്ക് വീഡിയോ ഓഫ് ചെയ്യാന്‍ പോലും കഴിയില്ല. അദ്ദേഹം സൗരവിന്റെ ഗാനം റീട്വീറ്റ് ചെയ്തു. സൗരവ് കിഷന്‍ ആലപിച്ച ‘തെരി അഖോണ്‍ കെ ശിവ..” എന്ന ഗാനത്തിന്റെ വീഡിയോ ആനന്ദ് മഹീന്ദ്രയെ ആകര്‍ഷിച്ചു.






