യറു! കൂടാതെ! കെട്ടിയിടുന്ന! ക്വ! കൊറോണ!വൈറസ്സുകൾ!*

കവിത
““
കയറു! കൂടാതെ! കെട്ടിയിടുന്ന!
ക്വ! കൊറോണ!വൈറസ്സുകൾ!*

മധു കവി

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മറക്കില്ലൊരിക്കലും!
ക്വ! കൊറോണ വൈറസ്സിൻ!
പേ’ക്കിനാവുകൾ!

തമ്മിലകലുക!
അകന്നകന്നു
അളന്നളന്നു
നിശ്ചിത പരിധിയിൽ!
നിശ്ചിത ദൂര ദൈർഘ്യത്തിൽ!
തട്ടാതെ മുട്ടാതെ!
ഒരുമിച്ചു നിൽക്കാതെ!
ഒരുമിച്ചുറങ്ങാതെ!
ഒരുമിച്ചുണരാതെ!

അകലത്തിലകലത്തിൽ!
ടെച്ച് മീ നോട്ടായി!
മൂന്നടിയഞ്ചടി!
അടി’ആറായി!
അടിയാറായി!
അസ്പർശ്യരായി!*
നിശ്ചിതാനിശ്ചിതം!
ക്വാറന്റൈൻറൗണ്ടയി!

അനശ്വരരെത്രയോ?
ലക്ഷം! കവിഞ്ഞുവോ?
ജീവൻമരണപ്പൊരുതലിലെത്രപേർ?
ക്വറോണ കൈവിട്ടു
മോചിതരായവർ!
നെഗറ്റീവിലായവർ!
പ്ലസ്റ്റൂ’വിലായവർ!*

കീപ്പിറ്റപ്പ് ഇൻ ക്വയറ്റ്!
കീപ്പിറ്റപ്പ് ഇൻ യുവർ പ്രിവെൻഷൻ!
കീപ്പിറ്റപ്പ് ഇൻ യുവർ ഓൺ സെയ്ഫ്!
കീപ്പിറ്റപ്പ് ഇൻ യുവർ ഹോം!
കീപ്പിറ്റപ്പ് ഇൻ യുവർ വേയ്സ്!
കീപ്പിറ്റപ്പ് ഇൻ യുവർ നേയ്ച്ചർ!
കീപ്പിറ്റപ്പ് ഇൻ യുവർ മോഷൻസ്!
കീപ്പിറ്റപ്പ് ഇൻ യുവർ ഹാബിറ്റ്സ്!
കീപ്പിറ്റപ്പ് ഇൻ യുവർ പ്ലെയ്സസ്!
കീപ്പിറ്റപ്പ് ഇൻ യുവർ നെയ്ബേർസ്!
കീപ്പിറ്റപ്പ് ഇൻ യുവർ സൊസൈറ്റി!
കീപ്പിറ്റപ്പ് ഇൻ യുവർ ഫാമിലി!
വിത്ത്
ആൾ ഓഫ് യുവർ ഫ്ര്യണ്ട്സ്!
ആന്റ് റിലേറ്റീവ്സു!*

ആജാനബാഹുക്കളായുള്ള
ആബാലവൃദ്ധർ!
നരനാരീജന്മങ്ങളേ
മുച്ചൂടും മുടിക്കാനായി!
ജന്മാന്തരായവർ! ക്വറോണാക്കാലൻമാർ!
അന്ധ:കർ!*
സൂഷ്മരിൽ! സൂഷ്മരനായി!
നികൃഷ്ടജീവിയായി!
വില്ലരിൽ വില്ലനായി!
വില്ലാളിവീരനായി!
ആജന്മശത്രുവായി!
ആ’അദൃശ്യശക്തിയായി!
ആ’ഗോളം മൊത്തമായി!
കൈക്കുള്ളിലാക്കീട്ടു!
അമ്മാന
മാടിക്കളിക്കയാണിപ്പോഴും!
അമ്മാനമാടിക്കളിക്കയാണിപ്പോഴും!

ലോകം മുഴുവനായി!
താഴിട്ടു’തഴുതിട്ടു പൂട്ടീട്ടു
നാട്ടിലിറങ്ങാതെ!
തോട്ടിലിറങ്ങാതെ!
തെരുവിലിറങ്ങാതെ!
റോഡിലിറങ്ങാതെ!
മൂലയ്ക്കു
മുത്തശ്ശിയെന്നകണക്കിന്നു!
മൂടിപ്പുതയ്ച്ചുകിടക്കുക?
രക്ഷക്കായി!*

നാട്ടിലിറങ്ങിയ’നരഭോജിക്കടുവയും!
കൂട്ടം’പിരിഞ്ഞൊരാപ്പുള്ളിപ്പുലികളും!
ഭീതീ’പരത്തീട്ടുനാട്ടിൽ!
വിലസ്സുന്നൂ!….

ക്വ’കൊറോണക്കടുവയും!
ക്വ’കൊറോണപ്പുള്ളിപ്പുലികളും!

ക്വറോണയിൽനിന്നോരു
പ്രയാണം! കോവിഡിലേയ്ക്കു!
കോവിഡ് (19) നെയ്ന്റീൻ!
കോവിഡ് (19) പത്തൊമ്പത്!*

നോവൽ കൊറോണ വൈറസ് രോഗം!
പകരാതെ തടയാനാകും! ചുമയ്ക്കുമ്പോഴും! തുമ്മുമ്പോഴും! വായ! തൂവാല’കൊണ്ടോ ടിഷ്യൂ’കൊണ്ടോ മറക്കുക!?*

ക്വ’കൊറോണ ഭൂജാതരായി!
ഭൂലോകവാസം ഭരണം തുടരവേ!
നഖശിഖാന്തം വരെ’കാളിയൻ’
മർത്ത്യരേ കെട്ടീവരഞ്ഞിട്ടു
ശ്വസനം! ലഭിയ്ക്കാതെ!
മൃത്യുവേ’പ്പുൽകുമ്പോൾ!*

ലോകത്തിലോരോ
രാജ്യാന്തരത്തിലും! കോടാനു കോടിക്കണക്കിന്നുണ്ടായുധം!രാജ്യ’വരുമാന’സംഖ്യയിൽ
മുഖ്യ’മായ്! ആയുധശേഖരം! കുന്നു’കൂട്ടീ’ടുവാൻ!
വിവരവും ബോധവും!
വിജ്ഞാനകോശങ്ങളായവർ!
ബുദ്ധിയും വിജ്ഞാന പാണ്ഡിത്വമുള്ളവർ! പട്ടാളസൈന്യത്തിൻ ശക്തികൂട്ടീടുവാൻ!അത്യുന്നതോൽകൃഷ്ട
പടക്കോപ്പൊരുക്കുവാൻ!വാഹനവ്യൂഹങ്ങൾ!വൈവിദ്ധ്യമേന്മയിൽ!
മണ്ണിലും വിണ്ണിലും സമുദ്രാന്തർ ഭാഗവും!
സർവ്വാവാധിപത്യ
സാമ്രാജ്യത്വങ്ങൾ!
ഏകാതിപധിത്വ
ലോകമുതലാളിത്ത്വവും!*

അണ്വാ’യുധങ്ങളും! ജൈവ’രാസാ’യുധങ്ങളും! കൂട്ടീയൊരുക്കീട്ടു
കാവലായ്നിൽക്കുന്നൂ!…
യന്ത്രവൽകൃതമിഷെയ്ൻ! ഗണ്ണുകൾ!
യന്ത്രവൽകൃതമിഷെയ്ൻ! ആർമികൾ!
ഒരുവേളയെപ്പോഴോ യുദ്ധം! വരുമെങ്കിൽ!
ഈ’യുദ്ധം!
ലോകമഹായുദ്ധമായ്മാറിയാൽ!?
ഈ ലോക ഭൂകാണ്ഡം ബാക്കി വരികയോ!?ചുട്ടുകരിഞ്ഞു കരിക്കട്ടയായ് മാറിടാം!മനുഷ്യകുലമൊരുതരിപോലും കാണില്ല!*

വർഗ്ഗീയഫാസിസ്റ്റു’
ക്രൂരവിനോദങ്ങൾ!
പാക്കിസ്ഥാൻ സോൾഡിയേർസ്!കാശ്മീരിൽ കാർഗിലിൽ!
യുദ്ധം’വിതച്ചവർ!
തസ്ലീമാനസ്രീനും
സാൽമാൻറൂഷ്ദിയും!
പാ’ക്കോളേജ് വിദ്യാർത്ഥി മലാലാകാസിമും! ഹെന്തിനേറേപ്പറയേണ്ടൂ നമ്മുടെ! യൂനിവേഴ്സിറ്റി
പ്രൊഫ: ശ്രീ’മാഷിന്റെ
ക്വസ്റ്റ്യൻപേപ്പറിൽ വന്ന പിശകിന്നു!
റൈറ്റ്! ഹാൻഡ്സ് വെട്ടി!
പ്രതികാരം തീർത്തവർ!*

ക്രൂര’മൃഗ’ങ്ങളേ ലജ്ജി’തരാക്കുന്ന!
ക്രൂര’വിനോദ’പരമ്പര’യാക്കുന്ന!
നീച’നെറി’കെട്ട!
നികൃഷ്ട’വൈകൃത’ജന്മങ്ങൾ!ഭൂമീ’ധരണിയിൽ!
മാരീ! മഹാമാരീക്കൂട്ടരായ് ലോകത്തിൽ!
കാരീ! കരിങ്കാലീ പോക്കിരീ
രാജാക്കൾ! അർമ്മാദിച്ചാനന്ദ
ചിത്തരായി! ദുഷ്ടരായ്!
ഈക്ഷിതി
സമ്പത്തുകൊള്ളയടിച്ചിടും! ഈക്ഷിതീ
മൂല്യങ്ങൾ!
കട്ടൂകവർന്നീടും! ഈക്ഷിതീ സംതുലിതാവസ്ഥ’ഹനിയ്ക്കുന്ന!കുത്സിത’നിർമ്മാണ വൈകൃത’താണ്ഡവം! കുന്നുകളോരോന്നായി
മൈതാനമാക്കുന്നൂ!…
മൈതാനമോരോന്നായി ഗർത്തങ്ങളാക്കുമ്പോൾ!..
പരിമിതിയില്ലാതേ!
പരിധികളില്ലാതേ!ദു:രാഗ്രഹപ്പരിഷകൾ!
നർത്തനം ചെയ്യുമ്പോൾ!?

നന്മയുണ്ടാകണം!
ഉൺമയുണ്ടാകണം!
സമത്വമുണ്ടാകണം!
നീതിയുണ്ടാകണം! നീതിബോധമുണ്ടാകണം! ഭൂമിയുണ്ടാകണം! ഈലോക
വൈഭവചൈതന്യമാകണം!
വയലും വരമ്പും വയലേലകളും വായ്ത്താരിയും!
വാതായനങ്ങളും!
അരുവിയും കുരുവിളയും കളകൂചനങ്ങളും!
പക്ഷിമൃഗാദികൾ സ്വസ്ഥരായിശാന്തരായി! സസ്യലതാദികൾ വളർന്നിടതിങ്ങണം!ഈക്ഷിതി! സ്വസ്ഥിതി! നിജസ്ഥിതി!ശൈലിയിലാകണം!*

ചോപ്പിലേ കൃഷ്ണ’നേ കാവി’ക്കാർകൊല്ലുമ്പോൾ!
കാവീ’ലേക്കണ്ണനേ’ ചോപ്പുകാർകൊല്ലുന്നൂ!..
ഹിന്ദുത്വബോധവും! ബന്ധുത്വബോധവും! വിസ്മരിക്കാതേയും! വിസ്മൃതിയാക്കീട്ടും!
കൊല്ലും പരസ്പരം!
രാഷ്ട്രീയച്ചാറിനാൽ
കൂട്ടിക്കുഴച്ചിട്ടു!

കർത്താവിൻ കണ്ണുകളുള്ളതറിയാതെ!കാമാർത്തരായ്പ്പുൽകീ മാറിടത്തിൽ!കന്യയായ് വന്നവൻ കണ്ടൂ നിൻ വേഴ്ച്ചകൾ! കണ്ണിമവെട്ടാതെ കൺകുളിർക്കേ! ക്രൂശിച്ച യേശുവേപ്പോലെയാ കന്ന്യയേ! അന്ധകാരത്തിൽ വകവരുത്തി!

ആരുനീയാരുനീപടച്ചതമ്പുരാൻ!?
ആരുനീയാരുനീവേദാന്തിയോ!?ആരുനീയാരുനീയോശാനയേശുവോ!?
ഗാന്ധിയോമാർക്സിസോ സോക്രട്ടീസോ!
മൂക്കിൽപിടിച്ചഞ്ചുനിമിഷം! ജപിയ്ക്കുവാൻ!ഈയുള്ളോർക്കാർക്കാനും സാധിയ്ക്കുമോ!?
വായുവും വെള്ളവുമില്ലാതിരുന്നെങ്കിൽ
വാനരാ നിൻവഴി, നിൻമൊഴി, നിൻസ്ഥിതി’ക്കർത്ഥമുണ്ടോ യീ’നർത്ഥമുണ്ടോ!?
യെന്തിന്നു! യീവിധം! ജൻമങ്ങൾ ഭൂമിയിൽ!
ഈ ക്ഷിഥി’ഭാരം! പെരുക്കുവാനോ? ക്ഷോണിയും ദൈവവും! ചിന്താക്കുഴപ്പത്തിലെനിയെന്തുവേണ്ടൂ ഈ കശ്മലരെ!?*