കേരളത്തിലെ ജലാശയങ്ങളില്‍ കാണപ്പെടുന്ന ബാക്ടീരിയകള്‍ മരുന്നുകളെ പ്രതിരോധിക്കും

ലക്ഷമി ഉണ്ണികൃഷ്ണന്‍

കൊച്ചി: സംസ്ഥാനത്തെ ആശുപത്രികള്‍ക്ക് സമീപമുള്ള ജലാശയങ്ങളിലും ഫാമുകളിലും മള്‍ട്ടി ഡ്രഗ്-റെസിസ്റ്റന്റ് ബാക്ടീരിയ ഇന്‍സുലേറ്റുകളുടെ സാന്നിധ്യം ഉണ്ടെന്നു കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിലെ (കുഫോസ്) ഗവേഷണ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

ജല സാമ്പിളുകളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ബാക്ടീരിയകളില്‍ മെറ്റല്ലോ-ബീറ്റ ലാക്റ്റമെസ് 1, സെഫലോസ്‌പോറിന്‍ എന്നീ പ്രതിരോധ ശേഷിയുള്ള ജീനുകള്‍ കാണപ്പെടുന്നു. കാര്‍ബപെനേം- റെസിസ്റ്റന്റ് എന്റെറോബാക്ടീരിയേസി (സി ആര്‍ ഇ)എന്ന ഗ്രാം നെഗറ്റീവ് ബാക്ടീരിയക്കാണ് കാര്‍ബപെനെം ക്ലാസ് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ കഴിവുള്ളത്. അവസാന റിപ്പോര്‍ട്ട് അനുസരിച്ച് സി ആര്‍ ഇ ബാക്ടീരിയകള്‍ രോഗ ബാധിതരായ വ്യകതികളില്‍ നിന്ന് മറ്റൊരാളിലേക്ക് സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ വ്യാപിക്കും.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

എറണാകുളം, കൊല്ലം, കണ്ണൂര്‍ എന്നീ മൂന്ന് ജില്ലകളിലുള്ള പ്രമുഖ ആശുപത്രികളോട് ചേര്‍ന്നുള്ള വാട്ടര്‍ ബോഡികളും അവയുടെ സമീപത്തുള്ള അഞ്ച് അക്വാകള്‍ച്ചര്‍ ഫാമുകളും പഠനത്തിനായി തിരഞ്ഞെടുത്തു. ആശുപത്രിയില്‍ നിന്ന് ജലാശയങ്ങളിലേക്ക് പുറന്തളളുന്ന മലിന ജലം ഉള്‍നാടന്‍ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കും ഉപയോഗികുന്നുണ്ട്.