ജില്ലയിൽ നടക്കുന്ന രാഷ്ട്രിയ സംഘർഷം തൊഴിലാളി യൂണിയൻ ഐക്യത്തിന് കടുത്ത വെല്ലുവിളി

കണ്ണൂര്‍: ജില്ലയിൽ നടക്കുന്ന രാഷ്ട്രിയ സംഘർഷം തൊഴിലാളി യൂണിയൻ ഐക്യത്തിന് കടുത്ത വെല്ലുവിളിയാണെന്ന് ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി പി ജനാർദ്ദനൻ കുറ്റപ്പെടുത്തി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൽ യൂണിയൻ നേതാക്കൾ മുൻകൈ എടുക്കണം. മേഡി സർക്കാറിൻ്റെ തൊഴിലാളി, കർഷക ദ്രോഹത്തിനെതിരായ പോരാട്ടമാണ് ഐക്യ ട്രെയ്ഡ് യൂണിയൻ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനു പോറൽ ഏൽപ്പിക്കുന്ന പ്രവണത ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും ഐഎൻടിയുസി എതിർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.