കണ്ണൂർ വിമാനത്താവളത്തിന് അണുനശീകരണ ടണൽ കൈമാറി

മട്ടന്നൂർ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പാർക്കോ ഗ്രൂപ്പ് ചെയർമാൻ പിപി അബൂബക്കർ ഡിസ് ഇൻഫെക്റ്റൻ്റ് ഗേറ്റ് വേ ( അണു നശീകരണ ടണൽ ) കൈമാറി.എയർ പോർട്ട് എംഡി വി തുളസീദാസ് ഉദ്ഘാടനം ചെയ്തു. പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എക്സി.ഡയരക്ടർ ഡോ. ദിൽ ഷാദ് അധ്യക്ഷത വഹിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

യാത്രക്കാർക്ക് അണുവിമുക്ത സുരക്ഷിത യാത്ര എന്ന ഉദ്ദേശത്തോടു കൂടിയാണ് പാർക്കോ ഗ്രൂപ്പ് ഈ സാമൂഹിക സേവന പദ്ധതി ഒരുക്കിയിട്ടുള്ളതെന്ന് ഡോ. ദിൽഷാദ് പറഞ്ഞു. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻറ് ടെക്നോളജിയുടെ സാങ്കേതിക വിദ്യയിൽ എച്ച്എംടി മെഷിൻ ടൂൾസ് ലിമിറ്റഡ് തയ്യാറാക്കിയതാണ് ഈ ഗേറ്റ് വേ സംവിധാനമെന്നും അദ്ദേഹം പറഞ്ഞു. പാർക്കോ ഹോസ്പിറ്റൽ മാനേജർ അനൂപ് ചാക്കോ, എയർപോർട്ട് ഓപ്പറേഷൻ ഹെഡ് രാജേഷ് പൊതുവാൾ, എയർപോർട്ട് സീനിയർ മാനേജർ ടി അജയകുമാർ, സെക്യൂരിറ്റി ചീഫ് ഓഫീസർ വേലായുധൻ, എയർ പോർട്ട് മെഡിക്കൽ ഓഫീസർ ഡോ. റൂബിൻ, ഫയർ ഓഫീസ് ഹെഡ് ശശിധരൻ എന്നിവർ പങ്കെടുത്തു.