കെഎസ്ടിയു പ്രതിഷേധ സംഗമം നടത്തി

കണ്ണൂര്‍: സാലറി കട്ട് ഒഴിവാക്കുക, അധ്യാപക തസ്തികകള്‍ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അധ്യാപക നിയമനങ്ങള്‍ അംഗീകരിച്ച് ശമ്പളം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ടിയു കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. കെഎസ്ടിയു സംസ്ഥാന ട്രഷറര്‍ ബഷീര്‍ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെവിടി മുസ്തഫ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് കൂടത്തില്‍, എന്‍കെ റഫീഖ്, പി ഇസ്മയില്‍, പി മുനീര്‍, എംഅബ്ദുല്‍ ജലീല്‍, കെ.അബ്ദുല്‍ ലത്തീഫ്, നജീബ് മാളില്‍, കെ മുജീബ് റഹ്‌മാന്‍, ഫാറൂഖ് മാട്ടൂല്‍, ഹബീബ് എം എം പ്രസംഗിച്ചു.






