പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി

തലശ്ശേരി: ഇന്ത്യന്‍ സര്‍ക്കസ്സിന്റെ പിതാവ് ശ്രീ കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചറുടെ എണ്‍പത്തിയൊന്നാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ഇല്ലിക്കുന്നിലെ ശവകുടീരത്തില്‍ ജവഹര്‍ കള്‍ച്ചറല്‍ ഫോറം-തലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

സര്‍ക്കസ്സ് കലാകാരന്മാരായ കാരായി രാമചന്ദ്രന്‍, കെ ഭാനുമതി, ജവഹര്‍ കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ കെ ശിവദാസന്‍, ജന. കണ്‍വീനര്‍ ഉസ്മാന്‍ പി വടക്കുമ്പാട്, അനസ് ചാലില്‍, സിസി രാമകൃഷ്ണന്‍, പി ഇമ്രാന്‍, കെ ഗോപാലന്‍, പി സത്താര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.