സൗദിയില്‍ ഇന്ന് കൊവിഡ് മുക്തരായത് 1185 പേര്‍; മരണം 30

ജിദ്ദ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ കൊവിഡ് ബോധിച്ച് 30 പേര്‍ മരിച്ചതോടെ ആകെ മരിച്ചത് 4542 പേരാണ്. എന്നാല്‍ ഇന്ന് കൊവിഡില്‍നിന്നും 1185 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ മൊത്തം രോഗ മുക്തരായവര്‍ 3,12,684 പേരായി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

സൗദിയില്‍ കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ 330798 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 13,572 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 1,121 പേര്‍ അത്യാസന്ന നിലയിലുമാണ്.

ഇന്ന് കൂടുതല്‍ കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് ജിദ്ദയിലാണ്. സൗദിയില്‍ മൊത്തം 552 പേരില്‍ കൊവിഡ് രോഗം ഇന്ന് റിപ്പോര്‍ട്ട് ചെയ്തതില്‍ ജിദ്ദയില്‍ 66 പേരിലാണ് രോഗം കണ്ടെത്തിയത്. മക്ക 53, ഹൂഫൂഫ് 42, മദീന, റിയാദ് 33, ദമ്മാം 31, അല്‍മുബാറസ് 23, ഹായില്‍ 21, ഖമീസ് മുഷൈത്ത് 20, നജ്‌റാന്‍ 16, ജിസാന്‍ 12, ഖത്തീഫ് 11, ദഹ്‌റാന്‍ 10 എന്നിങ്ങനെയാണ്‌കൊവിഡ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സൗദിയിലെ മറ്റ് സ്ഥലങ്ങള്‍.