മുസ്ലിം യൂത്ത് ലീഗ് ജനകീയ പ്രതിഷേധം നടത്തി

തലശ്ശേരി: സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യസ മന്ത്രി കെടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് തലശ്ശേരി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ജനകീയ പ്രതിഷേധം യോഗം ജില്ല മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി നസീർ നെല്ലൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് തസ്ലീം ചേറ്റംകുന്ന്, മുനിസിപ്പൽ ജനറൽ സെക്രട്ടറി അഫ്സൽ മട്ടാമ്പ്രം, എസ് ടിയു ജില്ല പ്രസിഡന്റ്‌ സാഹിർ പാലക്കൽ, തഫ്ലീം മാണിയാട്ട് എന്നിവർ സംസാരിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

അൻസാരി കണ്ണോത്ത്, ഷഹബാസ് കായ്യത്ത്,അഫ്സൽ കുന്നോത്ത്, സഫ്‌വാൻ, സനീജ് കുന്നോത്ത്, ഗഫൂർ ചക്യത്, സിറാജു, സജീർ കുന്നോത്ത്, നൗഫൽ, ഇജാസ് ചക്യത്, മഹറൂഫ് മാണിയാട്ട് എന്നിവർ പ്രകടനത്തിന് നേതൃതം നൽകി.