പാച്ചേനിക്കുനേരെ സിപിഎം അക്രമം; കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കോടിയേരി: ഡി ഡി സി സി പ്രസിഡണ്ട് സതീശൻ പാച്ചേനിക്കുനേരെ മട്ടന്നൂരിൽ സിപിഎം നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് കോടിയേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു.

ബ്ലോക്ക് പ്രസിഡണ്ട് വിസി പ്രസാദ് ഉദ്ഘാടനം ചെയ്തു. സിപി പ്രസിൽ ബാബു അധ്യക്ഷത വഹിച്ചു. സി ജയസൂര്യൻ, പി ദിനേശൻ, സന്ദീപ് കോടിയേരി, മണക്കാടൻ പ്രേമൻ, സിഎം പ്രമോദ്, സി ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പ്രകടനത്തിന് സദൻ പാറാൽ, പി മുരളീധരൻ, എളവന ബാല കൃഷ്ണൻ, പികെ .ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.