കെപിസിസി ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

തലശ്ശേരി: പുതുതായി നിയമിക്കപ്പെട്ട കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റിയന്‍, കെപിസിസി സെക്രട്ടറി  എംപി മുരളി എന്നിവര്‍ക്ക് ജവഹര്‍ കള്‍ച്ചറല്‍ ഫോറം തലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കെ ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി രഘുനാഥ്, അനസ് ചാലില്‍, വികെവി റഹീം, കെ സജീവന്‍, ഉസ്മാന്‍ പി വടക്കുമ്പാട്, അഡ്വ. കെപി  ഹരീന്ദ്രന്‍, പ്രൊഫ. ദാസന്‍ പുത്തലത്ത്, പി ഇമ്രാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാമകൃഷ്ണന്‍ വടക്കുമ്പാട് സ്വാഗതവും ദിനേശന്‍ മറുകണ്ടിയില്‍ നന്ദിയും പറഞ്ഞു.