മംഗലാട്ട് രാഘവനെ ആദരിച്ചു

തലശ്ശേരി: മാഹി വിമോചന സമരത്തിന്റെ ജീവിച്ചിരിക്കുന്ന നായകരില്‍ അവസാനത്തെ കണ്ണിയാണ് മംഗലാട്ട് രാഘവനെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മംഗലാട്ട് നൂറാം വയസ്സിലേക്ക് പ്രവേശിച്ചത് സംബന്ധിച്ച് തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസാമാന്യ ധൈര്യവും, ചങ്കുറപ്പുമുള്ള പോരാളിയായിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക(നേരത്തെ അംഗമാകാത്തവര്‍ മാത്രം )
പത്രപ്രവര്‍ത്തകനെന്ന നിലയില്‍ നിര്‍ഭയമായ വ്യക്തിത്വമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. തിന്മക്ക് എതിരായും, നന്മക്ക് വേണ്ടിയും തൂലിക ചലിപ്പിച്ച പത്രപ്രവര്‍ത്തകനാണ് അദ്ദേഹം. ഫ്രഞ്ച് ഭാഷയെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഗാന്ധിയന്‍ പാതയിലൂടെ സഞ്ചരിച്ച് ജീവിത അവസാനം വരെ ഗാന്ധിയന്‍ പാരമ്പര്യങ്ങള്‍ നിലനിര്‍ത്താന്‍ മംഗലാട്ടിന് സാധിച്ചു. നൂറാം വയസ്സിലേക്ക് കടക്കുന്ന അദ്ദേഹത്തിന് മുല്ലപ്പള്ളി രാമചന്ദ്രന്‍ സകലവിധ ഭാവുകങ്ങളും നേര്‍ന്നു.
മംഗലാട്ട് രാഘവന്റെ വസതിയില്‍ ഏര്‍പ്പെടുത്തിയ ചടങ്ങില്‍ എംപി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ വിഎ നാരായണന്‍, സജീവ് മാറോളി, കെപിസിസി സെക്രട്ടറി വിഎന്‍ ജയരാജ്, അഡ്വ. കെസി രഘുനാഥ്, പിവി രാധാകൃഷ്ണന്‍, കെഇ പവിത്ര രാജ്, എംവി സതീശന്‍, എവി ശൈലജ, പത്മജരഘുനാഥ്, ബിജേഷ്, എപി വികാസ് എന്നിവരും മംഗലാട്ടിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.





