അറബിക് കാലിഗ്രാഫിയില്‍ അത്ഭുതം സൃഷ്ടിച്ച് ഫാത്തിമ റുബ

തലശ്ശേരി: പാറേമ്മല്‍ റഷീദ് റഫീദ ദമ്പതികളുടെ മകളായ ഫാത്തിമ റുബ യാണു അറബിക് കാലിഗ്രാഫിയില്‍ ഉന്നതങ്ങള്‍ എത്തിപ്പിടിച്ചുകൊണ്ടിരിക്കു

ന്ന മിടുക്കി. ഇതിനോടകം തന്നെ ഈ രംഗത്തത് ഒട്ടേറെ സമ്മാനങ്ങള്‍ കരസ്ഥക്കിയ ഈ കൊച്ചു മിടുക്കി കാലിഗ്രാഫിയില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.

അറബി അക്ഷരങ്ങളെ നയന മനോഹര ചിത്രങ്ങളാക്കി പരിവര്‍ത്തിപ്പിക്കുന്ന അറബിക് കാലിഗ്രാഫി ഇസ്‌ലാമിക സംസ്‌ക്കാരത്തിന്റെ ഒരു വരച്ചുകാട്ടല്‍ കൂടിയാണ്. ഖുര്‍ ആന്‍ വ്യാപകമായി രേഖപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ ആരംഭിച്ച ലിപിയില്‍ നിന്നാണു കാലിഗ്രാഫിയുടെ തുടക്കം.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക(നേരത്തെ അംഗമാകാത്തവര്‍ മാത്രം )

പന്ന്യന്നൂരിനഭിമാനമായിമാറിയ റുബക്ക് ഏറ്റവും വലിയ പ്രോത്‌സാഹനം പിതാവ് റഷീദാണ്. ചെറുപ്പത്തില്‍ തന്നെ പിതാവിന്റെ പേരു സുന്ദരമായി കാലിഗ്രാഫിയില്‍ എഴുതിയ റുബയുടെ കഴിവ് കണ്ടറിഞ്ഞ പിതാവാണു ഈ രംഗത്തു കടന്നുവരാന്‍ തനിക്ക് പ്രചോദനമായതെന്നാണു റുബ പറയുന്നത്.

ഖുര്‍ ആനിക വിജ്ഞാനങ്ങളെ ആസ്പദമാക്കി പരമ്പരാഗത അറബിക് കാലിഗ്രാഫിയിലൂടെ ശ്രദ്ധേയയായ റുബ ഇപ്പോള്‍ മാക്കൂല്‍ പീടിക സഹാറ കോളേജ് വിദ്യാര്‍ത്ഥിനിയാണ്.