കേരളത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും കനത്ത മഴഉണ്ടാകും

♠ ലക്ഷമി ഉണ്ണികൃഷ്ണന്‍

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും കനത്ത മഴക്കുള്ള സാധ്യതയെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കുന്നത്. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ നാല് ജില്ലകളിലാണ് അധികൃതര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളില്‍ രാത്രികാല യാത്രയ്ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് പുറത്തിറക്കിയ കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളില്‍ ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക(നേരത്തെ അംഗമാകാത്തവര്‍ മാത്രം )

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കൃഷിനാശവും വീടുകള്‍ക്ക് കേടുപാടുകളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന കണ്ണൂര്‍ ജില്ലയില്‍ രാത്രികാല യാത്ര നിരോധിച്ചിട്ടുണ്ട്. ഇരിട്ടി പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പുഴയോരത്തുള്ളവരോട് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടു.