സൗദിയില്‍ ഇന്ന് 1078 പേര്‍ കൊവിഡ് രോഗമുക്തരായി

♠ ജെ.പി

റിയാദ്: സൗദിയില്‍ ഇന്ന് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത് 551 പേരില്‍. 28 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതിനകം കൊവിഡ് ബാധിച്ച് മൊത്തം മരിച്ചത് 4458 പേരാണ്. കൊവിഡില്‍ നിന്നും ഇന്ന് മുക്തി നേടിയത്  1078 പേരും ആകെ മുക്തി നേടിയത് 309430 പേരുമാണ്.

സൗദിയില്‍ കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 329271 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 15383 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 1,166 പേര്‍ അത്യാസന്ന നിലയിലുമാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  (നേരത്തെ അംഗമാകാത്തവര്‍ മാത്രം) ഇവിടെ ക്ലിക് ചെയ്യുക

ജിദ്ദ 51, മക്ക 50, മദീന 42, ഹൂഫൂഫ് 37, യാമ്പു 31, റിയാദ് 29, അല്‍മൊബാരിസ് 24, ബല്‍ജൂര്‍ഷി 24, ദഹ്‌റാൻ, ഹായില്‍ 16 വീതം, ജിസാന്‍ 15 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.