സൗദി ദേശീയ ദിനത്തില്‍ വന്‍ വ്യോമ പ്രദര്‍ശനം നടത്തും

♠ ജെ.പി

റിയാദ്: ഈ വരുന്ന സൗദി ദേശീയ ദിനത്തില്‍ രാജ്യം കണ്ടതില്‍ വെച്ചേറ്റവും വലിയ വ്യോമപ്രദര്‍ശനം നടത്തുമെന്ന് സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു. ഇതിനായി സൗദിയിലെ സിവില്‍ സൈനിക വിഭാഗങ്ങളുടെ സഹകരണം അതോറിറ്റി ഉറപ്പുവരുത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  നേരത്തെ അംഗമാകാത്തവര്‍ മാത്രം ഇവിടെ ക്ലിക് ചെയ്യുക

ദേശീയ ദിനത്തില്‍ സൗദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമ പ്രദര്‍ശനമായിരിക്കും നടക്കുക എന്നും, ദേശീയ ദിനമായ സെപ്തംബര്‍ 23 ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് നടത്തപ്പെടുന്ന വ്യോമ പ്രദര്‍ശനം ലൈവായി സൗദി ചാനല്‍ വഴി ദര്‍ശിക്കാനാവുമെന്നും അതോറിറ്റി അറിയിച്ചു.