ജിദ്ദ യാമ്പു റോഡിലെ വേഗത പുന:ക്രമീകരിച്ചു, ഇന്നു മുതല്‍ 140 സ്പീഡില്‍ പോകാം

ജിദ്ദ: ജിദ്ദയില്‍ നിന്നും യാമ്പുവിലേക്കുള്ള എക്‌സ്പ്രസ് ഹൈവേയുടെ വേഗത ഇന്ന് (വ്യാഴാഴ്ച) മുതല്‍ പുന:ക്രമീകരിച്ചു. പുതുക്കിയ വേഗത പ്രകാരം ചെറിയ വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ 140 വേഗതയില്‍ വാഹനങ്ങള്‍ ഓടിക്കുവാന്‍ സാധിക്കും.
ജിദ്ദയിലെ തൂവലിലുള്ള കിംഗ് അബ്ദുല്ല ബ്രിഡ്ജ് മുതല്‍ യാമ്പുവിലെ 1050 നമ്പര്‍ ബ്രിഡ്ജ് കോംപ്‌ളക്‌സ് വരെയാണ് മണിക്കൂറില്‍ 140 വേഗതയാക്കി പുന:ക്രമീകരിച്ചത്. അതേസമയം ബസുകള്‍, ട്രക്കുകള്‍, ട്രെയിലറുകള്‍ എന്നിവയുടെ വേഗതയില്‍ മാറ്റമില്ല. ബസുകള്‍ക്ക് 100 സ്പീഡും, ട്രക്കുകള്‍ക്കും ട്രൈലറുകള്‍ക്കും 80 സ്പീഡ് വേഗതയുമാണ് നേരത്തെ ഉണ്ടായിരുന്നത്.
നേരത്തെ ഈ റോഡില്‍ ചെറിയ വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ 120 വേഗതയാണ് നിര്‍ണ്ണയിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം റോഡുകളിലുള്ള സ്പീഡ് സിഗ്‌നല്‍ ബോര്‍ഡുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മന്ത്രാലയം പൂര്‍ത്തിയാക്കിയിട്ടുണ്ട്.






