സൗദിയില്‍ ഇന്ന് കൊവിഡ് രോഗമുക്തരായത് 982 പേര്‍

♠ ജെ.പി

റിയാദ്: സൗദിയില്‍ ഇന്ന് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത് 621 പേരില്‍. 31 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതിനകം ആകെ കൊവിഡ് ബാധിച്ച് മരിച്ചത് 4369 പേരാണ്. കൊവിഡില്‍നിന്നും മുക്തി നേടിയത് ഇന്ന് 982 പേരും ആകെ 3,06,004 പേരുമാണ്.

സൗദിയില്‍ കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 3,27551 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 17,178 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 1238 പേര്‍ അത്യാസന്ന നിലയിലുമാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  നേരത്തെ അംഗമാകാത്തവര്‍ മാത്രം ഇവിടെ ക്ലിക് ചെയ്യുക

മക്ക 88, ജിദ്ദ 58, റിയാദ് 41, ഹുഫൂഫ് 37, ദമ്മാം 36, മദീന 34, യാമ്പു 33, അല്‍മൊബാരിസ് 26 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.