സത്യാഗ്രഹ സമരം നടത്തി

ചൊക്ലി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്‌ളാന്‍ഫണ്ടുകള്‍ വെട്ടിചുരുക്കി സംസ്ഥാനത്തെ വികസനം പ്രതിസന്ധിയിലാക്കിയ സര്‍ക്കാരിനെതിരെ പന്ന്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തി.
മണ്ഡലം പ്രസിഡന്റ് ടിപി പ്രേമനാഥന്റെ അധ്യക്ഷതയില്‍ കെപിസിസി നിര്‍വാഹക സമിതി അംഗം വി രാധാകൃഷ്ണന്‍മാസ്റ്റര്‍ സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിസി പ്രസാദ്, ബ്ലോക്ക് സെക്രട്ടറി കെ ശശിധരന്‍, പി രാജന്‍, ഭാര്‍ഗവന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
വി പി മോഹനന്‍ മാസ്റ്റര്‍, സജീവന്‍ എം എന്നിവര്‍ നേതൃത്വം നല്‍കി.






