ദേശീയ ഹിന്ദി ദിനം ആഘോഷിച്ചു

തലശ്ശേരി: ദേശീയ ഹിന്ദി ദിനം എല്‍എസ് പ്രഭുമന്ദിരത്തില്‍ ആഘോഷിച്ചു. എംപി അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് മാറോളി ഉത്ഘാടനം ചെയ്തു.
പ്രമുഖ ഹിന്ദി അദ്ധ്യാപകരായ രാജന്‍ പാലയാട്, ഡോ. ശശിധരന്‍ കുനിയില്‍, ഡോ. പിഎ രഘുറാം, പിഎന്‍ പങ്കജാക്ഷന്‍ എന്നിവരെ ആദരിച്ചു.
രാജന്‍ പാലയാട്, ഡോ. ശശിധരന്‍ കുനിയില്‍, ഡോ. പിഎ രഘുറാം, പിഎന്‍ പങ്കജാക്ഷന്‍, മണ്ണയാട് ബാലകൃഷ്ണന്‍, പിവി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.






