മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ സത്യഗ്രഹം നടത്തി

തലശ്ശേരി: തലശ്ശേരി തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച്, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കെപിസിസി ആഹ്വാന പ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ നടക്കുന്ന സത്യഗ്രഹത്തിന്റെ ഭാഗമായി തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ സത്യഗ്രഹം നടത്തി.
കെപിസിസി സെക്രട്ടറി വിഎന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു. എംപി അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. എംപി അസൈനാര്‍, പിവി രാധാകൃഷ്ണന്‍, കെഇ പവിത്ര രാജ്, എവി ശൈലജ, പത്മജ രഘുനാഥ്, കെ ജയരാജന്‍, എംവി സതീശന്‍, ഇവി ജയകൃഷ്ണന്‍, എ ഷര്‍മിള, ഉച്ചുമ്മല്‍ ശശി എന്നിവര്‍ പ്രസംഗിച്ചു.
പി സുകുമാരന്‍, എംപി സുധീര്‍ ബാബു, റാഫി ഹാജി, കെ രാമചന്ദ്രന്‍, കെ ജിതേഷ് എന്നിവര്‍ നേതൃത്വം നല്‍കി






