സൗദിയില്‍ ഇന്ന് 1060 പേര്‍ കൊവിഡ് രോഗമുക്തരായി

♠ ജെ.പി

റിയാദ്: സൗദിയില്‍ ഇന്ന് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത് 607 പേരില്‍. 37 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതിനകം കൊവിഡ് ബാധിച്ച് മരിച്ചത് 4305 പേരാണ്. കൊവിഡില്‍നിന്നും മുക്തി നേടിയത് ഇന്ന് 1060 പേരും ആകെ 303930 പേരുമാണ്.

സൗദിയില്‍ കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 326258 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 18023 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 1,293 പേര്‍ അത്യാസന്ന നിലയിലുമാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

മക്ക 73, ജിദ്ദ 65, ഹൂഫൂഫ് 46, റിയാദ് 45, മദീന 38, അല്‍മൊബാരിസ് 26, ദമ്മാം 26, ഹായില്‍ 21, തായിഫ് 17 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.