ഖത്തർ ഇൻകാസ് യാത്രയയപ്പു നൽകി

ഖത്തർ: ഖത്തർ ഇൻകാസ് തലശ്ശേരി മണ്ഡലം കമ്മിറ്റി പാറാൽ സ്വദേശിയായ പവിത്രനു യാത്രയയപ്പു നൽകി. കഴിഞ്ഞ 42 വർഷക്കാലമായി ഖത്തറിൽ ജോലി ചെയ്തുവരികയായിരുന്നു പവിത്രൻ.
നിലവിൽ കണ്ണൂർ ജില്ല കമ്മിറ്റി അംഗമാണ് .ഇൻകാസ് പ്രസിഡണ്ട് പ്രശോഭ് നമ്പ്യാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി സെക്രട്ടറി നിഹാസ് കോടിയേരി, ട്രഷറർ റഷീദ്, തുടങ്ങിയവർ സംസാരിച്ചു. അനസ് ഖാലിദ് സ്വാഗതവും മാലി മെരുവമ്പായി നന്ദിയും പറഞ്ഞു.






