എരഞ്ഞോളി പഞ്ചായത്തിൽ കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

എരഞ്ഞോളി: എരഞ്ഞോളിപഞ്ചായത്തിലെ ഒന്നാം വാർഡിൽ വടക്കുമ്പാട് പുഴയോരത്തുള്ള രണ്ടേ മുക്കാൽ ഏക്കർ വിസ്തൃതിയുള്ള മമ്മാലിക്കണ്ടത്തിലാണ് അൻപതിനായിരം ഉൾനാടൻ കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.

ആലപ്പുഴ കൈരളി ഫിഷ് ഫാമുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. എട്ട് മാസം കൊണ്ട് നാനൂറ് ഗ്രാം തൂക്കമുള്ള കരിമീൻ ഉല്പാദിപ്പിക്കാൻ കഴിയും. ഉൾനാടൻ മത്സ്യകൃഷിയുടെ ഭാഗമായാണ് ഈ കരിമീൻ കൃഷി ചെയ്യാൻ പ്രചോദനമായത്.സുരു, പവിത്രൻ, സുരേന്ദ്രൻ, സുജി എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായാണ് മത്സ്യ കൃഷി നടത്തുന്നത്. മാപ്പിള ബെ കണ്ണൂർ ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടത്തിലാണ് സംഘം മത്സ്യകൃഷി നടത്തുന്നത്. വായ്പയെടുത്താണ് സംഘം മത്സ്യകൃഷി നടത്തുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പഞ്ചായത്തംഗം പി സനീഷ് മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു. കെപി പ്രഹീദ് അധ്യക്ഷത വഹിച്ചു. മുൻ അക്വ കൾച്ചർ കോ-ഓർഡിനേറ്റർ പികെ പവിത്രൻ, പിപി സുനിൽകുമാർ, എം സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.