മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു

തലശ്ശേരി: കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ തലശ്ശേരിയിൽ റോഡ് ഉപരോധിച്ചു.

മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ തലശ്ശേരിയിൽ റോഡ് ഉപരോധിച്ചത്. തലശ്ശേരി ജനറൽ ആശുപത്രി പരിസരത്ത് നടന്ന റോഡ് ഉപരോധസമരത്തിന് ജില്ലാ സെക്രട്ടറി ഇമ്രാൻ പി, സനോജ്, ഷുഹൈബ്, പ്രജിലേഷ്, ദിൽഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. വാഹന ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് പൊലീസ് പ്രതിഷേധക്കാരെ നീക്കം ചെയ്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക