സൗദിയില്‍ ഇന്ന് 903 പേര്‍ കൊവിഡ് രോഗമുക്തരായി

♠ ജെ.പി

റിയാദ്: സൗദിയില്‍ ഇന്ന് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത് 643 പേരില്‍. 27 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതിനകം കൊവിഡ് ബാധിച്ച് മരിച്ചത് 4240 പേരാണ്. കൊവിഡില്‍നിന്നും മുക്തി നേടിയത് ഇന്ന് 903 പേരും ആകെ 301836 പേരുമാണ്.

സൗദിയില്‍ കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 325050 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 18974 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 1,343 പേര്‍ അത്യാസന്ന നിലയിലുമാണ്.

മക്ക 69, ജിദ്ദ 65, ഹൂഫൂഫ് 51, ദമ്മാം 45, മദീന, റിയാദ് 35 വീതം, ഖത്തീഫ് 26, അല്‍മൊബാരിസ് 23, എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.