സൗദിയില്‍ ട്രാഫിക്ക് പിഴയുടെ മുല്ല്യം ഘട്ടംഘട്ടമായി അടക്കാന്‍ കഴിയില്ല

ജിദ്ദ: സൗദിയില്‍ ട്രാഫിക്ക് പിഴയുടെ മുല്ല്യം ഘട്ടം ഘട്ടമായി അടക്കാന്‍ കഴിയില്ലെന്നും ഒന്നിച്ചടക്കണമെന്നും സൗദി ട്രാഫിക്ക് വിഭാഗം. ഒരുതവണ ട്രാഫിക്ക് പിഴ ലഭിച്ചാല്‍ അതിന്റെ പിഴമുല്ല്യം ഒന്നിച്ചുതന്നെ അടക്കണം.

എന്നാല്‍ ഒന്നിലധികം തവണ പിഴകളുണ്ടെങ്കില്‍ ഓരോ പിഴയും വെവ്വേവെ അടക്കാനാകും. ഇന്ന്, വെള്ളിയാഴ്ച സൗദി അറേബ്യയുടെ ഔദ്യോഗീക വാര്‍ത്ത ചാനലായ അല്‍ അഖ്ബാരിയയയാണ് ട്രാഫിക്ക് വിഭാഗത്തെ ഉദ്ധരിച്ച് ഇത് സംബന്ധമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.