ഉംറ സര്‍വീസ് കമ്പനികള്‍ക്ക് 60 കോടി റിയാല്‍ പിഴ ചുമത്തി

മക്ക: വിദേശ ഉംറ തീര്‍ഥാടകര്‍ വിസാ കാലാവധിക്കുള്ളില്‍ സ്വദേശത്തേക്ക് മടങ്ങി പോകാത്തതിനാല്‍ ഉംറ സര്‍വീസ് കമ്പനികള്‍ക്ക് സൗദി ഹജജ് ഉംറ മന്ത്രാലയം മൊത്തം 60 കോടിയിലേറെ റിയാല്‍ പിഴ ചുമത്തി.
ജവാസാത്ത് ഡയറക്ടറേറ്റിനെ സമീപിച്ചാണ് ഹജജ് ഉംറ മന്ത്രാലയം പിഴകള്‍ അടക്കണമെന്നാവശ്യപ്പെട്ട് ഉംറ സര്‍വീസ് കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയത്. പിഴ അടക്കാത്ത പക്ഷം സര്‍വീസ് കമ്പനികള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിപ്പ് നല്‍കി. മുന്നൂറിലധികം ഉംറ സര്‍വീസ് കമ്പനികള്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.
വിദേശങ്ങളില്‍ നിന്നെത്തിയ ഉംറ തീര്‍ഥാടകര്‍ വിസാകാലാവധിക്കുള്ളില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചു പോവാത്തതിനെകുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാന്‍ കാലതാമസം വരുത്തിയതിനാലാണ് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിന്റെ ചുമതല വഹിച്ച സര്‍വീസ് കമ്പനികള്‍ക്ക് പിഴ ചുമത്തിയിരിക്കുന്നത്.
ഒരോ തീര്‍ഥാടകനും 25,000 റിയാല്‍ എന്ന തോതിലാണ് സര്‍വീസ് കമ്പനികള്‍ക്ക് പിഴ ചുമത്തിയിരിക്കുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






