എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഡ്രസ് കോഡ് ഉണ്ടായിരിക്കണം: സൗദി തൊഴില്‍ മന്ത്രി

♠ ജെ.പി
റിയാദ്: സൗദി അറേബ്യയിലെ എല്ലാ സ്വകാര്യ കമ്പനികളിലെ പുരുഷ, വനിതാ ജോലിക്കാര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി.
ജീവനക്കാര്‍ അവരുടെ ജോലിസ്ഥലങ്ങളില്‍ ഡ്രസ് കോഡ് പാലിക്കുന്നത് ഉറപ്പാക്കണമെന്ന് സ്വകാര്യമേഖലയിലെ തൊഴിലുടമകള്‍ക്കുള്ള നിര്‍ദ്ദേശത്തില്‍ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍ രാജി ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ ചട്ട നിയമത്തിലെ ആര്‍ട്ടിക്കിള്‍ 38 ന്റെ ആദ്യ ഖണ്ഡികയില്‍ വരുത്തിയ ഭേദഗതിയെക്കുറിച്ച് മന്ത്രി പരാമര്‍ശിച്ചു.
ഭേദഗതി അനുസരിച്ച്, എല്ലാ സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരു ഡ്രസ് കോഡ് ഉണ്ടായിരിക്കണം. ജീവനക്കാര്‍ മാന്യമായരിതില്‍ ജോലിയെടുക്കയും ജോലിസ്ഥലലത്ത് അവരുടെ ചുമതലകള്‍ നിറവേറ്റുകയും ചെയ്യുവാന്‍ ജീവനക്കാര്‍ അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള രേഖാമൂലമുള്ള നിര്‍ദ്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണം. ഡ്രസ് കോഡ് നിയമം ലംഘിച്ചാല്‍ പിഴ ചുമത്തുമെന്ന് നിയമ ഭേദഗതിയില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഇത്‌സംബന്ധമായ വിവരം സ്ഥാപന പരിസരത്ത് എല്ലാവരും കാണുന്നിടത്ത് പ്രദര്‍ശിപ്പിക്കണം. തൊഴില്‍ നിയമലംഘകരായ സ്ഥാപനങ്ങളും പിഴ ഒടുക്കാന്‍ നിര്‍ബന്ധമാണ്.






