അന്താരാഷ്ട്ര വിമാന സര്‍വ്വീസ് കോവിഡ് സ്ഥിതി വിലയിരുത്തിയായിരിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി

അന്താരാഷ്ട്ര വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് നിശേധിച്ചു. ജവാസാത്തിന്റെ തീരുമാനങ്ങള്‍ ഔദ്യോഗീക ചാനലുകള്‍വഴിയാണ് അറിയിക്കുക
♠ ജെ.പി
ജിദ്ദ: കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി മാത്രമായിരിക്കും സൗദിയില്‍നിന്നും സൗദിയിലേക്കുമുള്ള അന്താരാഷ്ട്ര വിമാന സര്‍വ്വീസ് പുനരാംഭിക്കുക എന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ. അല്‍അഖ്ബാരിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഡോ. തൗഫീഖ് അല്‍റബീഅ ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് രോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കുകയും വിലയിരുത്തുകയുമാണ്. എല്ലാ വിലയിരുത്തലുകള്‍ക്കും ശേഷം മാത്രമെ അന്താരാഷ്ട്ര വിമാന സര്‍വിസ് പുനരാംഭിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈകൊള്ളുകയുള്ളു. കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി മാര്‍ച്ച് 15നാണ് അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ സൗദി നിര്‍ത്തലാക്കിയത്.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എന്നിവരുടെ നിദ്ദേശങ്ങള്‍ അസുതരിച്ചായിരിക്കും തീരുമാനമെടുക്കുക. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യസുരക്ഷ പ്രധാനമാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷക്കായുള്ള എല്ലാ മുന്‍കരുതലുകളും സൗദി അറേബ്യ സ്വീകരിച്ചുവരികയാണെന്നും ഡോ. തൗഫീഖ് അല്‍റബീഅ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇതിനിടെ അന്താരാഷ്ട്ര വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് നിശേധിച്ചു. സൗദി ദേശീയദിനം കഴിഞ്ഞ് അന്താരാഷ്ട്ര വിമാന സര്‍വ്വിസുകള്‍ പുനരാരംഭിക്കുമെന്നാണ് പ്രചരണം. സെപ്തംബര്‍ 23നാണ് സൗദി ദേശീയ ദിനം. ജവാസാത്തിന്റെ തീരുമാനങ്ങള്‍ ഔദ്യോഗീക ചാനലുകള്‍വഴിയാണ് അറിയിക്കുക എന്നും ജവാസാത്ത് അറിയിച്ചു.






