സൗദിയില്‍ പുതിയ കൊറോണ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ദ്ധിച്ചു

♠ ജെ.പി
റിയാദ്: സൗദിയില്‍ ഇന്ന് കൂടുതല്‍ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത് ജിദ്ദയില്‍. 61 പേരിലാണ് ജിദ്ദയില്‍ ഇന്ന് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഹുഫൂഫ് 53, മദീന 48, ദമ്മാം 44, അല്‍ഖത്തീഫ് 44, ഹായില്‍ 40, റിയാദ് 38, അല്‍കോബാര്‍ 34, മക്ക 29, അറാര്‍ 25, യാമ്പു 23 എന്നിങ്ങകോവിദഃ നെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത മറ്റ് സ്ഥലങ്ങള്‍.
സൗദിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകിച്ചത് 708 പേരിലാണ്. കൊവിഡ് ബാധിച്ച് ഇന്ന് 24 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 4189 ആയി. 1032 പേര്‍ ഇന്ന് രോഗമുക്തരായതോടെ മൊത്തം രോഗമുക്തിനേടിയവര്‍ 2,99,998 ആയി ഉയര്‍ന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കൊറോണ സാന്നിധ്യം കണ്ടെത്തിയത് മുതല്‍ ഇതുവരെ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് 3,23720 പേരിലാണ്. ഇപ്പോള്‍ ചികിത്‌സയിലുള്ളത് 19,533 പേരുമാണ്. 1,363 പേരാണ് ഗുരുതരാവസ്ഥയില്‍ ഉള്ളത്.






