കതിരൂർ പൊന്ന്യത്തെ ബോംബ് സ്ഫോടനം: സമഗ്ര അന്വേഷണം നടത്തണമെന്നു മുസ്ലിം ലീഗ്

തലശ്ശേരി: കതിരൂർ പൊന്ന്യത്തെ സിപിഎം കേന്ദ്രത്തിൽ ബോംബ് നിർമ്മാണത്തി നിടയിൽ ബോംബ് പൊട്ടി മൂന്ന് സിപിഎം പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേ ൽക്കിനിടയായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം പ്രവർത്തക സമിതി യോഗം അവശ്യപ്പെട്ടു. കോവിഡ് കാലത്ത് നടക്കുന്ന അക്രമ സംഭവങ്ങളിലും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ ജനങ്ങൾ പ്രതിഷേധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കോഴിക്കോട് യൂണിവേഴ്സി റ്റി മുൻ വൈസ് ചാൻസിലർ ഡോ. എഎൻ പി ഉമ്മർ കുട്ടിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. യോഗം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. കെഎ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് എകെ അബൂട്ടി ഹാജി അധ്യക്ഷത വഹിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
എപി മഹമൂദ്, കെകെ ബഷീർ, ബഷീർ ചെറിയാണ്ടി, ആര്യാ ഹുസൈൻ, അസീസ് വടക്കുംമ്പാട്, സികെപി മമ്മു, സജാദ് പുന്നോൽ, എകെ മഹമൂദ്, റഹീം ചമ്പാട്, ഖാലിദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ആക്ടിംങ്ങ് ജനറൽ സെക്രട്ടറി ഷാനിദ് മേക്കുന്ന് സ്വാഗതവും എൻ മഹമൂദ് നന്ദിയും പറഞ്ഞു






