കെ മുരളീധരന്‍ എംപി അനുശോചനമറിയിച്ചു

തലശ്ശേരി: കഴിഞ്ഞ ദിവസം അന്തരിച്ച കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലറും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടറുമായിരുന്ന ഡോ. എഎന്‍പി ഉമ്മര്‍കുട്ടിയുടെ വീട്ടിലെത്തി കെ മുരളീധരന്‍ എംപി അനുശോചനം രേഖപ്പെടുത്തി. ഇന്നലെ രാവിലെയാണ് യുഡിഎഫ് നേതാക്കള്‍ക്കൊപ്പം ചക്യത്ത്മുക്ക് അച്ചാരത്ത് റോഡിലെ ജമീലത്ത് വീട്ടില്‍ എംപിയെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചുത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കെപിസിസി ജനറല്‍ സെക്രട്ടറി സജ്ജീവ് മാറോളി, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എകെ ആബൂട്ടിഹാജി, വി രാധാകൃഷ്ണന്‍, അഡ്വ. സിടി സജിത്ത്, എംപി അരവിന്ദാക്ഷന്‍, തഫ്‌ലിം മാണിയാട്ട്, സിപി പ്രസീല്‍ ബാബു എന്നിവരും എംപിയോടൊപ്പം അനുശോചനമറിയിക്കാനെത്തിയിരുന്നു.






