സ്ഫോടക വസ്തു നിർമ്മാണ സാമഗ്രികൾ കണ്ടെടുത്തു Video

തലശ്ശേരി: കുയ്യാലിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ വൻ സ്ഫോടകവസ്തു നിർമ്മാണ സാമഗ്രികൾ കണ്ടെടുത്തു. കുയ്യലി പ്രതീക്ഷ ബസ് സ്റ്റോപ്പിനടുത്ത സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നാണ് ഇവ കണ്ടെത്തിയത്.
അതിനിടയിൽ കുട്ടി മാക്കൂലിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഒരു വാളും കണ്ടെടുത്തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
തലശ്ശേരി സിഐ കെ സനൽകുമാറും സംഘവും കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡും സംയുക്തമായി നsത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സ്ഫോടനത്തിന് ഉപയോഗിക്കുന്ന സൾഫർ, അമോണിയം നൈട്രേറ്റ്, ഗുഡുകൾ എന്നിവയാണ് കണ്ടെത്തിയത്. ഇവ അടുത്ത കാലത്തായി സൂക്ഷിച്ചതായിരിക്കാമെന്ന് പോലീസ് പറഞ്ഞു.






