നവോദയ അല്‍ സാമര്‍ യൂണിറ്റ് സൗജന്യ വിമാന ടിക്കറ്റ് നല്‍കി

ജിദ്ദ: ജിദ്ദ നവോദയ സഫാ ഏരിയാ കമ്മറ്റിക്കു കീഴിലുള്ള നവോദയ അല്‍ സാമര്‍ യൂണിറ്റും പിടി ഗ്രൂപ്പ് മങ്കടയും സംയുക്തമായി നല്‍കുന്ന സൗജന്യ വിമാന ടിക്കറ്റ്, ജിദ്ദ നവോദയ പ്രസിഡന്റ് ഷിബു തിരുവന്തപുരം സക്കീര്‍ ഹുസ്സയിന്‍ എടവണ്ണയ്ക്ക് കൈമാറി.
സക്കീര്‍ ഹുസ്സയിന്‍ എടവണ്ണ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ കോഴിക്കോടേക്കാണ് യാത്രപോയത്. നവോദയ ഷറഫിയ്യ ഏരിയാ കമ്മറ്റി ട്രഷറര്‍ സൈദ് കൂട്ടായി, നവോദയ അല്‍സാമിര്‍ അംഗങ്ങളായ മുഹമ്മദ് കുട്ടിചങ്കരംകുളം, ബഹാവുദ്ദീന്‍ പുലാമന്തോള്‍, ഷഫീഖ് ചെര്‍പ്പുളശ്ശേരി ചടങ്ങില്‍ പങ്കെടുത്തു. പരിപാടിയുമായി സഹകരിച്ചവര്‍ക്ക് നവോദയ അല്‍ സാമര്‍ യൂണിറ്റ് കമ്മിറ്റി നന്ദി അറിയിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






