സൗദിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് ദമ്മാമില്‍

♠ ജെ.പി

റിയാദ്: സൗദിയില്‍ ഇന്ന് കൂടുതല്‍ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത് ദമ്മാമില്‍ 54 പേരിലാണ്. മക്ക 51, ജിദ്ദ 45, ഹുഫൂഫ് 40, റിയാദ് 40, മദീന 37, യാമ്പു 36, അറാര്‍ 33, ഖത്തീഫ് 30, അല്‍ മുബാറസ് 28, ദഹ്‌റാന്‍ 21 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കാവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത മറ്റ് സ്ഥലങ്ങള്‍.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

സൗദിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകിച്ചത് 775 പേരിലാണ്. കൊവിഡ് ബാധിച്ച് ഇന്ന് 28 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 4165 ആയി. 720 പേര്‍ ഇന്ന് രോഗമുക്തരായതോടെ മൊത്തം രോഗമുക്തിനേടിയവര്‍ 2,98,966 ആയി ഉയര്‍ന്നു.

കൊറോണ സാന്നിധ്യം കണ്ടെത്തിയത് മുതല്‍ ഇതുവരെ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് 3,23012 പേരിലാണ്. ഇപ്പോള്‍ ചികിത്‌സയിലുള്ളത് 19,881 പേരുമാണ്. 1,386 പേരാണ് ഗുരുതരാവസ്ഥയില്‍ ഉള്ളത്.