കണ്ണൂര്‍ താണ സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ചു

ജിദ്ദ: കണ്ണൂര്‍ താണ സ്വദേശി എ  മൂസ(65) ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ചു. ജിദ്ദ നാഷണല്‍ ആശുപത്രിക്കുമുമ്പിലുള്ള റോഡ് മുറിച്ചു കടക്കവെ വാഹനമിടിച്ചാണ് മരിച്ചത്.

നേരത്തെ സൗദി കേബിള്‍ എന്ന കമ്പനിയിലായിരുന്നു ജോലിയിലുണ്ടായിരുന്നത്. ഈ അടുത്ത കാലത്താണ് ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ജോലിയില്‍നിന്ന് മാറി നല്‍ക്കുകയും ഏതാനും ദിവസം മുമ്പ് ജോലിയില്‍ തിരികെ പ്രവേശിച്ചതുമാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

റുവൈസിലെ സുലൈമാന്‍ ഫഖീഹ് ആശുപത്രിയില്‍വെച്ചാണ് മരണം. തനിമ ജിദ്ദ സൗത്ത് സോണ്‍ പ്രവര്‍ത്തക സമതി അംഗമായിരുന്നു. കണ്ണൂർ ജില്ലാ വെല്‍ഫെയർ അസോസിയേഷന്‍ സ്ഥാപക പ്രസിഡന്‍റാണ്. കണ്ണൂർ ജില്ലാ അസോസിയേഷന്‍ പ്രസിഡന്‍റായിരുന്നു. ജിദ്ദ അക്ഷരം, മാനവീയം, തനിമ അംഗം, കണ്ണൂര്‍ ജില്ലക്കാരുടെ ജിദ്ദയിലുള്ള കൂട്ടായ്മയായ ജിദ്ദ കണ്ണൂര്‍ സൗഹൃദ വേദിയില്‍ അംഗം എന്നിങ്ങനെ വിവിധ സംഘടനയില്‍ അംഗമായിരുന്നു.

കണ്ണൂര്‍ താണയിലെ പരേതനായ ആലക്കലകത്ത് ഹംസയുടേയും റാബിയയുടെയും മകനാണ്. ഭാര്യ: റുക്‌സാന. മക്കള്‍: റയ്യാന്‍ മൂസ, നൗഷിന്‍ മൂസ, അബ്ദുല്‍ മുഈസ്, റുഹൈം. മരുമക്കള്‍: സുഫൈറ നാസർ, തന്‍സീർ.