സൗദിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് ജിദ്ദയിലും മക്കയിലും

♠ ജെ.പി
റിയാദ്: സൗദിയില്‍ ഇന്ന് കൂടുതല്‍ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത് ജിദ്ദയില്‍ 62 പേരിലാണ്. മക്ക 56, മദീന 51, ദമ്മാം 50, റിയാദ് 43, ഹുഫൂഫ് 36, അല്‍ മുബാറസ് 32, ഖത്തീഫ് 31, യാമ്പു 28, ഖമീസ് മുഷായത്ത് 22 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കാവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത മറ്റ് സ്ഥലങ്ങള്‍.
സൗദിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകിച്ചത് 781 പേരിലാണ്. കൊവിഡ് ബാധിച്ച് ഇന്ന് 30 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 4137 ആയി. 623 പേര്‍ ഇന്ന് രോഗമുക്തരായതോടെ മൊത്തം രോഗമുക്തിനേടിയവര്‍ 2,98,246 ആയി ഉയര്‍ന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സൗദിയില്‍ ആകെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് 3,22,237 പേരിലാണ്. ഇപ്പോള്‍ ചികിത്‌സയിലുള്ളത് 19,854 പേരുമാണ്. 1,428 പേരാണ് ഗുരുതരാവസ്ഥയില്‍ ഉള്ളത്.






