കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; കൊലക്കുപിന്നില്‍ ആര്‍എസഎസ് എന്ന്

കൊല്ലപ്പെട്ടത് എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതി സയ്യിദ്ദ് സലാഹുദ്ദീന്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കണ്ണവത്ത് എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തി. സയ്യിദ് സലാഹുദീന്‍ (30) ആണ് കൊല്ലപ്പെട്ടത്. സലാഹുദീനെ തലശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം തലശേരി ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെട്ടേറ്റ സലാഹുദീന്റെ തലയുടെ പിന്‍ഭാഗം പിളര്‍ന്ന നിലയിലാണ്. കൊല്ലപ്പെട്ട സലാഹുദീന് ഭാര്യയും രണ്ട് മക്കളുമാണ് ഉള്ളത്. എബിവിപി പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴാം പ്രതിയാണ് കൊല്ലപ്പെട്ട സലാഹുദീന്‍.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സലാഹുദീന്‍ തന്റെ രണ്ട് സഹോദരിമാര്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ ഇവരുടെ കാറിന്റെ പിന്നില്‍ ഒരു ബൈക്ക് വന്ന് ഇടിച്ചു നിര്‍ത്തുകയായിരുന്നു. ഇതേതുടര്‍ന്ന് പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തെ വെട്ടുകയായിരുന്നു. എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപ്പറമ്പ് ചുണ്ട. ആര്‍എസ്എസ് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജബ്ബാര്‍ പറഞ്ഞു.






